മകന്‍ മരിച്ചു; 22കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായി അച്ഛന്‍


ബിലാസ്പുര്‍: മകന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്കായ മരുമകളെ വിവാഹം ചെയ്ത് ഭര്‍തൃപിതാവ്. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം. സമുദായ അംഗങ്ങളുടെ പിന്തുണയോടെയാണ് കൃഷ്ണസിംഗ് രാജ്പുത് എന്ന മധ്യവയസ്‌കനാണ് മകന്റെ വിധവയായ ആര്‍തി എന്ന യുവതിയെ വിവാഹം ചെയ്തത്.

2016 ലായിരുന്നു 18 വയസുകാരിയായിരുന്ന ആരതിയും കൃഷ്ണസിംഗിന്റെ മകനായ ഗൗതം സിംഗും തമ്മിലുള്ള വിവാഹം. രണ്ട് വര്‍ഷം കഴിഞ്ഞ് 2018ല്‍ ഗൗതം മരണമടഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍തൃപിതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞുവരികയായിരുന്നു യുവതി. എന്നാല്‍ ഇവരുള്‍പ്പെട്ട രാജ്പുത് ക്ഷത്രിയ മഹാസഭ അംഗങ്ങള്‍ യുവതിയുടെ ഭാവി ജീവിതത്തില്‍ ആശങ്ക അറിയിച്ചതോടെയാണ് വിവാഹക്കാര്യത്തില്‍ തീരുമാനമായത്.

വിധവയായ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാമെന്ന ആചാരം പിന്തുടരുന്ന സമുദായം ആര്‍തിയുടെ വിവാഹം നടത്താന്‍ ആലോചനകള്‍ ആരംഭിച്ചു. ഇതിനായി സംഘടന പ്രസിഡന്റ് ഹോരി സിംഗ് ദൗദിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ചയും നടന്നു. ഈ ചര്‍ച്ചയ്ക്കിടെ ആര്‍തിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്ന് ഭര്‍തൃപിതാവായ കൃഷ്ണ സിംഗ് അറിയിച്ചു.. ആര്‍തിയും സമ്മതം അറിയിച്ചതോടെ സംഘടന അംഗങ്ങളുടെ നേതൃത്വത്തില്‍ ആചാരപൂര്‍വം വിവാഹച്ചടങ്ങുകള്‍ നടത്തുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അടുത്ത ബന്ധുക്കളും സംഘടനയിലെ ചില അംഗങ്ങളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

SHARE