സംസ്ഥാനത്ത് ഇന്നും നാളെയും ഇടിയോടുകൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കനത്ത് ചൂടില്‍ ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. അതേസമയം ലക്ഷദ്വീപില്‍ വരണ്ട കാലാവസ്ഥയായിരുന്നു. ഇന്നും നാളെയും കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

ഏപ്രില്‍ 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് കേരളത്തിലും മാഹിയിലും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

SHARE