ന്യൂഡല്‍ഹി: രാജ്യത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഒഴിവാകുന്ന ഏപ്രില്‍ 15 മുതല്‍ ഞങ്ങള്‍ ബുക്കിംഗ് തുടരുമെന്ന് വിസ്താര എയര്‍ലൈന്‍. അതേസമയം, വ്യോമായന മന്ത്രാലയത്തില്‍ നിന്ന് പുതിയ എന്തെങ്കിലും അറിയിപ്പ് ഉണ്ടാകുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടിയിലേക്കു നീങ്ങുമെന്നും വിസ്താര വക്താവ് അറിയിച്ചു.
അതേസമയം, കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏപ്രില്‍ 14 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ ഏപ്രില്‍ 30 വരെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ ഏപ്രില്‍ 30 വരെ ബുക്കിംഗ് നിര്‍ത്തിവെച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 30 വരെ ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുന്നതിനായി എയര്‍ ഇന്ത്യ അവലോകന യോഗം ചേരും.
എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലും ബുക്കിംഗ് ഏപ്രില്‍ 30 വരെ അടച്ചിരിക്കുന്നതായു ഏപ്രില്‍ 14 ന് വരുന്ന തീരുമാനത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.