ഇഷ്ടമില്ലെങ്കില്‍ ഒഴിവാക്കാം;പേജ് കസ്റ്റമൈസ് ചെയ്യാന്‍ സംവിധാനവുമായി ഫേസ്ബുക്ക്

ഇനി ഫേസ്ബുക്ക് വാളില്‍ എന്തെല്ലാം ഉള്‍ക്കൊള്ളിക്കണമെന്ന് നമ്മള്‍ക്ക് തീരുമാനിക്കാം. പേജ് കസ്റ്റമൈസ് ചെയ്യുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്.

ഫേസ്ബുക്കിന്റെ ഈ സംവിധാനം ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ടാബുകള്‍ നീക്കം ചെയ്യാന്‍ ഇപ്പോഴേ സാധിക്കും. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ സൗകര്യം ലഭിക്കാന്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരും.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാളില്‍ നിന്ന് ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കാനുള്ള സൗകര്യമുണ്ട്. ആവശ്യമില്ലാത്ത ടാബുകളെല്ലാം എടുത്ത് മാറ്റാനാകും. മാര്‍ക്കറ്റ്, പ്ലേസസ്, ഇവന്റ്‌സ്, പ്രോഫൈല്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍, ന്യൂസ് തുടങ്ങിയവയെല്ലാം വാളില്‍ നിന്നും നീക്കം ചെയ്യാം.

SHARE