ലാലിഗ ചാമ്പ്യന്‍ഷിപ്പ് എന്നും പ്രിയപ്പെട്ടത് – സൈനുദ്ദീന്‍ സിദാന്‍

ലാലിഗ സ്പാനിഷ് കപ്പില്‍ നിലവിലെ പോയിന്റ് പട്ടികയില്‍ ബാര്‍സിലോണ മുന്നിലാണെങ്കിലും ഇനി വരുന്ന മത്സരങ്ങളില്‍ വിജയിച്ച് കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് റയല്‍മാഡ്രിഡ് ശ്രമിക്കുകയെന്ന് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍. ബാര്‍സിലോണ മികച്ച ടീം തന്നെയാണ് എന്നാല്‍ റയലിനെ കുറ്റപ്പെടുത്തുന്നവര്‍ മുന്‍കാല ചരിത്രം കൂടി മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി വരുന്ന ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മികച്ച കളിക്കാരെ ടീമില്‍ എത്തിക്കാന്‍ ഞങ്ങള്‍
ശ്രമിക്കുന്നുണ്ട്. തീബോര്‍ട്ട് കോര്‍ടുവ ഗോള്‍കീപ്പര്‍ സ്ഥാനത്ത് വന്നതിനുശേഷം കെയ്‌ലര്‍ നവാസിന് അവസരങ്ങള്‍ ലഭിക്കാറില്ല ടീമില്‍ അദ്ദേഹം തൃപ്തനല്ലെങ്കില്‍ അദ്ദേഹത്തിന് വേണ്ട തീരുമാനമെടുക്കാമെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.

SHARE