ഡബ്ല്യു.സി.സിയുടെ പരാതിയില്‍ അമ്മക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി)സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനും അമ്മക്കും ഹൈക്കോടതി നോട്ടീസ്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് അമ്മയോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം.

വിഷയത്തില്‍ ചൊവ്വാഴ്ച്ചയാണ് ഡബ്ല്യു.സി.സി അംഗങ്ങളായ റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി നല്‍കിയത്. വനിതാ ശിശുക്ഷേമ സെക്രട്ടറി, സംസ്ഥാന സര്‍ക്കാര്‍, അമ്മ എന്നിവരെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹര്‍ജി.

SHARE