ഡബ്ല്യു.സി.സിയുട പരാതിയില്‍ ഫെഫ്കക്കും ഫിലിംചേംബറിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ഡബ്ല്യൂ.സി.സിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അമ്മക്കെതിരെ നല്‍കിയ ഹര്‍ജിക്കൊപ്പം പുതിയ ഹര്‍ജിയും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഈ ഹര്‍ജികള്‍.

SHARE