വയനാടിനെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍ ഗാന്ധി; ദുരിത ബാധിത ഇടങ്ങളിലെ രണ്ടാം ദിന സന്ദര്‍ശനം പൂര്‍ത്തിയായി

രാഹുല്‍ ഗാന്ധി എം.പിയുടെ രണ്ടാം ദിവസത്തെ വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയായി. 8 കേന്ദ്രങ്ങളിലായി ആയിരിക്കണക്കിന് പേരെയാണ് രാഹുല്‍ ഗാന്ധി രണ്ടാം ദിവസത്തില്‍ നേരില്‍ കണ്ടത്. നാടിന്റെ പരിസ്ഥിതിയെയും, ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന ഗോത്ര ജനതയാണ് പരിഷ്‌കൃത സമൂഹത്തെക്കാള്‍ ബഹുമാനിക്കപ്പെടേണ്ടതും, ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. പുരോഗതി കൈവരിച്ചവരെന്ന് പറയപ്പെടുന്നവര്‍ ജൈവീക മേഖലയെയും, പരിസ്ഥിതിയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളാകട്ടെ പരിസ്ഥിയെ നശിപ്പിക്കുന്ന ഒന്നിനും ശ്രമിക്കാറിെൈല്ലന്നും, മൂന്ന് പതിറ്റാണ്ടായി ലോകത്തിലെ വിദഗ്ധര്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുകയും ചര്‍ച്ച ചെയ്യുകയുമാണൈന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത്തരം പഠനങ്ങള്‍ നിങ്ങള്‍ക്കാവശ്യമില്ലന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളിലെ രണ്ടാം ദിവസത്തെ സന്ദര്‍ശനത്തിനിടെ വിവിധ ഇടങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം ദുരിതം വിതച്ച കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലി – മീന്‍കൊല്ലി കോളനി, ഇല്ലത്ത് വയല്‍ കോളനി, ചാലുഗന്ധ കോളനി, ബത്തേരി പൊന്‍കുഴി കാട്ടുനായ്ക്ക കോളനി, നടവയല്‍ നെയ്ക്കൂപ്പ കോളനി, മുട്ടില്‍ ണങഛ കോളേജിലെ ദുരിതബാധിതര്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് മുമ്പ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം പൂര്‍ത്തിയാക്കി. പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു പൊന്‍കുഴി കാട്ടുനായ്ക്ക കോളനി നിവാസികള്‍ രാഹുലിനെ സ്വീകരിച്ചത്.
ഉച്ചക്ക് ശേഷം കല്‍പ്പറ്റ ങജ ഓഫീസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുറുമ്പാലക്കോട്ട, കാപ്പിക്കുളം, വെള്ളമുണ്ടയിലെ വാരാമ്പറ്റ എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. വാരാമ്പറ്റ മഖാം ശെരീഫ് പള്ളിയിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. 2 ദിവസത്തിനിടെ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ ദുരിത പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.