വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായി; തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: വയനാട് വെണ്ണിയോട് നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളെയാണ് കാണാതായത്. ഇവരുടെ ചെരുപ്പുകളും ഒരു കത്തും കാണാതായ ഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ ചെരുപ്പുകളും കത്തും ചില സാധനങ്ങളും കണ്ടെത്തിയത്. തുടര്‍ന്നാണ് ആനപ്പാറ സ്വദേശിയായ നാരായണനും കുടുംബവുമാണ് കാണാതായതെന്നാണ് സൂചന ലഭിക്കുന്നത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. പൊലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

SHARE