വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

വൈത്തിരി ടൗണില്‍ ബസ് വളവു തിരിഞ്ഞ് വേഗത്തില്‍ പോകുന്നതിനിടെ യാത്രക്കാരി വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ എത്തിയ ബസ് നിര്‍ത്തിയതോടെ വലിയ അപകടം ഒഴിവായി.സ്‌റ്റോപ്പില്‍ എത്തുന്നതിന് മുമ്പേ കെഎസ്ആര്‍ടിസി ബസിന്റെ ഓട്ടോമാറ്റിക് വാതില്‍ തുറന്നതാണ് അപകടത്തിന് കാരണം. ഇതോടെ വളവു തിരിഞ്ഞപ്പോള്‍ വാതിലിന് സമീപത്ത് നിന്ന സ്ത്രീയാണ് തെറിച്ചുവീണതെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞു.

SHARE