ദുരിതാശ്വാസ ക്യാമ്പിലെ അരിമോഷണം പുറത്ത് പറഞ്ഞ ആദിവായി യുവാവിനെ ഡിഫിക്കാര്‍ ഓടിച്ചിട്ട് തല്ലി

 

കാട്ടിക്കുളം: ബാവലി ദുരിതാശ്വാസ ക്യാമ്പിലെ അരി കടത്തല്‍ ചോദ്യം ചെയ്ത ആദിവാസി യുവാവിനെ ബാവലി ടൗണില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബാവലി ടൗണില്‍ സാധനം വാങ്ങാന്‍ എത്തിയ മീന്‍ കൊല്ലി കോളനിയിലെ രതീഷ് (27) നെ നാലോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റോഡിലിട്ട് ഓടിച്ച് തല്ലിച്ചതച്ചതായാണ് പരാതി. മൂന്ന് ദിവസം മുന്‍പ് ബാവലി ദുരിതാശ്വാസ ക്യാമ്പില്‍ അരി കടത്തിയ സംഭവത്തില്‍ സബ് കലക്ടറോടും മാധ്യമ പ്രവര്‍ത്തകരോടും പരാതി പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് തന്നെ തല്ലിയതെന്നും രതീഷ് പറഞ്ഞു. തുടര്‍ന്ന് 50ഓളം കോളനിവാസികള്‍ ടൗണിലെത്തി ആക്രമണം നടത്തിയവര്‍ക്ക് നേരെ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് തിരുനെല്ലി പോലിസെത്തിയെങ്കിലും എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നു രതീഷിന്റെ സഹോദരി ബിന്ദു പറഞ്ഞു. മര്‍ദ്ദനമേറ്റരതീഷ് മാനന്തവാടി ജില്ല ആസ്പത്രിയില്‍ ചികിത്സയിലാണ്.

SHARE