വയനാട്ടില്‍ ക്വാറന്റെയ്ന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ്

വയനാട്ടില്‍ സെല്‍ഫ് ക്വാറന്റെനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ്. വയനാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് അവധി ആവശ്യപ്പെട്ട് കത്ത് നല്‍കി രണ്ട് ദിവസത്തിന് ശേഷം നോഡല്‍ ഓഫീസറായി നിയമന ഉത്തരവ് ലഭിച്ചത്.

മകന്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ മറ്റൊരു ഡോക്ടറെ കാണിക്കുകയും മകന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് ക്വാറന്റൈന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടര്‍ ഈ മാസം 24 ന് ജില്ലാ ആരോഗ്യ വകുപ്പിന് കത്ത് നല്‍കുകയായിരുന്നു.
എന്നാല്‍ അവധി ആവശ്യപ്പെട്ടുള്ള കത്ത് നല്‍കി രണ്ടാം ദിവസം ഡോക്ടറെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

ഉത്തരവ് ലഭിച്ച് കഴിഞ്ഞ ദിവസം തന്നെ ഡോക്ടര്‍ ആശുപത്രിയില്‍ എത്തുകയും ചുമതല ഏല്‍ക്കുകയും ചെയ്തിരുന്നു. സംവിധാനങ്ങള്‍ തയാറാക്കുന്നതില്‍ വലിയ വീഴ്ചയുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ക്വാറന്റെയ്്ന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് സുപ്രധാന പദവി നല്‍കി കൊണ്ടുള്ള ഉത്തരവ്.

SHARE