അതീവജാഗ്രതാ മുന്നറിയിപ്പ്

സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ രാത്രിയിലെ അതിശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. അപകട സാധ്യത കണക്കിലെടുത്ത് വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകലക്റ്റര്‍ ഇന്ന് (14.6.18 വ്യാഴം) അവധി പ്രഖ്യാപിച്ചിരുന്നു. അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. മഴ തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. കനത്ത മഴ തുടരുന്നതിനാല്‍ ദുരന്തം ഒഴിവാക്കാനായി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 30(1) പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മ്മാന്‍ കൂടിയായ ജില്ലാ കലക്റ്റര്‍ ഉത്തരവിട്ടു.

SHARE