ബന്ദിപ്പുരിലും വയനാട്ടിലുമുണ്ടായ കാട്ടുതീയില്‍ കത്തിക്കരിഞ്ഞ മൃഗങ്ങളുടേതെന്നു പ്രചരിക്കുന്ന ചിത്രം വ്യാജം

വയനാട്: ഇരുന്ന ഇരുപ്പില്‍ കത്തിക്കരിഞ്ഞ മുയല്‍, പൊള്ളലേറ്റു ചത്ത മാന്‍കൂട്ടങ്ങള്‍ മുതല്‍ ഒറാങ്ങുട്ടാന്‍ വരെയുണ്ട് ബന്ദിപ്പുരിലും വയനാട്ടിലുമുണ്ടായ കാട്ടുതീയില്‍ കത്തിക്കരിഞ്ഞതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍. കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച ഈ ചിത്രങ്ങള്‍ കാലിഫോര്‍ണിയ, കൊളംബിയ, ഇന്തോനേഷ്യ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നാണ് ലഭിക്കുന്ന വിവരം.

മാനിന്റെയും മുയലിന്റെയും കൂടെ ഒറാങ്ങുട്ടാന്റെയടക്കം ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഗതി പൊളിഞ്ഞു തുടങ്ങിയത്.

ഇക്കഴിഞ്ഞ നവംബറില്‍ അമേരിക്കയിലുണ്ടായ കാട്ടുതീയില്‍ കത്തിക്കരിഞ്ഞ മുയലാണ് ബന്ദിപ്പുരിലേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. ബന്ദിപ്പുരിലുണ്ടായ കാട്ടുതീയില്‍ ചെറിയ ഇഴജന്തുക്കള്‍ക്കു മാത്രമേ ജീവനാശം സംഭവിച്ചിരിക്കാന്‍ ഇടയുള്ളു എന്നും കണക്ക് കൃത്യമായി അറിവായിട്ടില്ലെന്നും വയനാട് ഡി.എഫ്.ഒ പി.രഞ്ജിത് പറഞ്ഞു. വലിയ ജീവികളുള്ള പ്രദേശങ്ങളില്‍ കാട്ടുതീ വ്യാപകമായി പടര്‍ന്നിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

SHARE