കാറിനുള്ളില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു

മീനങ്ങാടി അമ്പത്തിനാലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. അമ്പലവയല്‍ ഒന്നേയാറ് തുളസിത്തൊടി വീട്ടില്‍ കേശവന്റെ മകന്‍ ജയനന്ദന്‍ ( 45) ആണ് മരിച്ചത്.. പെയിന്റിംഗ് തൊഴിലാളിയായ ഇദ്ധേഹത്തെ ഇന്ന് രാവിലെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

SHARE