വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്ക കോവിഡ്


വയനാട്: തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് കൂടന്‍ കുന്നില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ്.

ജൂലൈ 19 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച വ്യക്തിയുടെ സംസ്‌കാര ചടങ്ങിനെത്തിയവരിലാണ് രോഗലക്ഷണം കണ്ടെത്തിയത്.

ഇതോടെ പ്രദേശത്തെ കൂടുതല്‍ ആളുകളില്‍ ആന്റിജന്‍ പരിശോധന തുടങ്ങി. സമീപത്തെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത 70 ഓളം ആളുകള്‍ക്കും രോഗ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്.

SHARE