വാട്‌സാപ്പില്‍ ഇനി ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പില്‍ ഇനി നമ്പര്‍ മറ്റുന്നതോടൊപ്പം ലൈവായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.

വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഡബ്ല്യുഎബീറ്റാഇന്‍ഫോയാണ് പുതിയ സംവിധാനമൊരുക്കുന്നത്. ഇതിലൂടെ നിലവിലുള്ള ചാറ്റും ഗ്രൂപ്പ് ഡാറ്റയും നഷ്ടപ്പെടാതെ തന്നെ നമ്പര്‍ മാറ്റാവുന്നതാണ്. മാറ്റിയ നമ്പര്‍ ഉപയോക്താവിന്റെ താല്‍പര്യാര്‍ത്ഥം എല്ലാ കോണ്‍ടാക്ട് നമ്പറുകള്‍ക്കും നല്‍കുകയോ, വേണ്ട കോണ്‍ടാക്ടുകള്‍ക്കുമാത്രം നല്‍കുകയോ, ചില കോണ്‍ടാക്ടുകള്‍ക്ക് മാത്രം നമ്പര്‍ ലഭ്യമാകാത്തവിധത്തില്‍ സജ്ജീകരിക്കുകയോ ചെയ്യാനുള്ള മൂന്ന് ഓപ്ഷനുകളും വാട്‌സാപ്പ് ഒരുക്കുന്നു.

ഫെയ്‌സ്ബുക്കിലും ഗൂഗിളിലും ഈയിടെ നിലവില്‍വന്ന പുതിയ മാറ്റമായ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനം വാട്‌സാപ്പിലും ഉടന്‍ ഉള്‍പ്പെടുത്തും.

SHARE