ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം

നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണി തകര്‍ന്നുവീണ് ബെംഗളൂരുവില്‍ മൂന്ന് മരണം. പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ആറ് തൊഴിലാളികളുടെ നില ഗുരുതരമാണ്. നോര്‍ത്ത് ബെംഗളൂരുവിലെ നാഗാവാര ജോഗപ്പയിലാണ് സംഭവം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണത്.
മരിച്ച മൂന്ന് പേരും തൊഴിലാളികളാണ്. 110 എംഎല്‍ഡി വാട്ടര്‍ ടാങ്കാണ് തകര്‍ന്നുവീണത്. കര്‍ണാടകയിലെ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ ടാങ്ക് തകര്‍ന്നുവീണ സ്ഥലം സന്ദര്‍ശിച്ചു.

ലുംബിനി ഗാര്‍ഡന് സമീപമാണ് വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരുന്നത്. ഇന്ന് രാവിലെ 11.30 ഓടെയാണ് ജലസംഭരണി തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരു വാട്ടര്‍ സപ്ലൈയുടെ ഭാഗമായാണ് ഈ ടാങ്ക് നിര്‍മ്മിച്ചിരുന്നത്.

SHARE