ഡാമുകളില്‍ വെള്ളമില്ല; സംസ്ഥാനം കുടിവെള്ളക്ഷാമത്തിലേക്ക്

തിരുവനന്തപുരം: അക്കെട്ടുകളില്‍ വെള്ളമില്ലാത്തതിനാല്‍ സംസ്ഥാനം കുടിവെള്ളക്ഷാമത്തിലേക്ക് പോവുകയാണെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി. ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് നിയമസഭയില്‍ പറഞ്ഞു. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമേ ഉള്ളൂവെന്നും മന്ത്രി അറിയിച്ചു.

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി അറിയിച്ചു.

SHARE