ഷാഹ്പുര കൊടുംവരള്‍ച്ചയില്‍; കുടിവെള്ളത്തിനായി കിണറ്റിലിറങ്ങി സ്ത്രീകളും കുട്ടികളും

കേരളം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ മധ്യപ്രദേശില്‍ കൊടുംവരള്‍ച്ച തുടരുന്നു. മധ്യപ്രദേശിലെ ഡിന്റോറയിലെ ഷാഹ്പുരയിലാണ് വേനല്‍ ചൂട് കനത്തത്. ഇരിറ്റു ദാഹജലത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ട അവസ്ഥയാണുള്ളത്.

എല്ലാ ശുദ്ധജല സ്രോതസ്സുകളും വറ്റി വരണ്ടതോടെ കുടിവെള്ളത്തിനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. പ്രദേശത്തെ ഏക കിണറിലും വെള്ളം കുറഞ്ഞതോടെ ജലശേഖരണത്തിന് ഷാഹ്പുരയിലെ ജനങ്ങള്‍ കിണറ്റിലിറങ്ങുകയാണ്.

കുടങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാര്‍ കിണറ്റിലിറങ്ങുന്ന വീഡിയോ എഎന്‍ഐ പുറത്തുവിട്ടു. ബക്കറ്റ് മുങ്ങാന്‍ വെള്ളമില്ലാത്തിനാലാണ് ചെറു പാത്രങ്ങളുമായി ജനങ്ങള്‍ കിണറ്റിലിറങ്ങുന്നത്.

SHARE