അമരാവതി : പ്രണയദിനത്തില്‍ പ്രണയത്തിനും പ്രേമ വിവാഹത്തിനുമെതിരെ കൊളേജ് വിദ്യാര്‍ഥിനികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചതായി ആക്ഷേപം. മഹാരാഷ്ട്രയിലെ ചന്ദുര്‍ റെയില്‍വേയിലെ മഹിളാ ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോളജിലെ കുട്ടികളെകൊണ്ടാണ് കൊളേജ് അധികാരികള്‍ പ്രതിജ്ഞ എടുപ്പിച്ചത്.
‘എനിക്കു മാതാപിതാക്കളില്‍ പൂര്‍ണ വിശ്വാസമാണ്, ഞാന്‍ ആരെയും പ്രേമിക്കില്ല, ഒരിക്കലും പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയോ പ്രണയവിവാഹം കഴിക്കുകയോ ചെയ്യില്ല എന്ന് സത്യം ചെയ്യുന്നു’ എന്ന പ്രതിജ്ഞയാണ് കുട്ടികളെക്കൊണ്ട് എടുപ്പിച്ചത്.
പുരുഷ അധ്യാപകന് പ്രതിജ്ഞ ചൊല്ലിയ ശേഷം വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിക്കുന്ന വീഡിയോ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്. ‘ഞാന്‍ എന്റെ മാതാപിതാക്കളെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. അതിനാല്‍ എന്റെ മുന്നില്‍ നടന്ന സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഞാന്‍ പ്രണയമോ പ്രണയമോ നടത്തുകയില്ല. എന്നിങ്ങനെയാണ് പ്രതിജ്ഞ. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കില്ല എന്നും പ്രതിജ്ഞയില്‍ ഉള്‍പ്പെടുന്നുണ്ട്.
ആരെയും നിര്‍ബന്ധിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി അറിവില്ലെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കുര്‍ പറഞ്ഞു. വാധ്രയില്‍ 24 വയസുള്ള വനിതാ അധ്യാപികയെ മുന്കാമുകന് തീവച്ചു കൊന്ന സംഭവം കണക്കിലെടുത്താവാം കോളജ് അധികൃതര്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.
ഇത്തരം പ്രതിജ്ഞ വിചിത്രവും പ്രാകൃതവുമാണെന്ന്, വിവാദ വീഡിയോ ക്ലിപ്പിനോട് ബിജെപി നേതാവ് പങ്കജ മുണ്ടെ പ്രതികരിച്ചു. പ്രണയത്തിനെതിരെ പെണ്‍കുട്ടികളെകൊണ്ട് പ്രതിജ്ഞ ചെയ്യിക്കുന്നതിനുപകരം, പ്രണയം നിരസിക്കുന്നവര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുകയോ ജീവനോടെ ചുട്ടുകളയുകയോ ചെയ്യില്ലെന്ന് ആണ്‍കുട്ടികളെ പ്രതിജ്ഞയെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടെതെന്നം മുണ്ടെ പറഞ്ഞു.
ണം.