പഞ്ചാബില്‍ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകര്‍ന്നു വീണു


ചണ്ഡിഗഢ്: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു. പഞ്ചാബിലെ ഹോഷിയാര്‍പുര്‍ ജില്ലയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് കടന്ന് രക്ഷപ്പെട്ടു.

‘വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായി, വിമാനം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി.’ വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

ജലന്ധറിനടുത്തുള്ള വ്യോമസേന താവളത്തിലെ പരിശീലന ദൗത്യത്തിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റിനെ ഹോഷിയാര്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE