വിവാഹത്തിന് സ്വപ്‌ന ധരിച്ചത് അഞ്ച് കിലോ സ്വര്‍ണാഭരണങ്ങള്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തിന് ആഫ്രിക്കന്‍ ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയം കോടതിയെ അറിയിച്ച് എന്‍.ഐ.എ. കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അവിടെനിന്ന് ഇന്ത്യയിലേക്ക് പല സാധനങ്ങളും ഇയാള്‍ ഇറക്കുമതി ചെയ്തിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് ആഫ്രിക്കന്‍ ലഹരി മാഫിയയുടെ ബന്ധത്തെക്കുറിച്ചും എന്‍.ഐ.എ. സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

അതേസമയം, എന്‍.ഐ.എ. സംഘം കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറി പൂര്‍ണമല്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരായത് അതിന്റെ തെളിവാണെന്നും പ്രതിഭാഗം ആരോപിച്ചു. സ്വപ്നയുടെ കൈവശമുള്ള സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാന്‍ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹചടങ്ങുകളില്‍ സ്വപ്ന അഞ്ച് കിലോ സ്വര്‍ണാഭാരണങ്ങള്‍ ധരിച്ചിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

SHARE