ഡിജിറ്റല്‍ ഇന്ത്യക്ക് ഭീഷണിയായി വാണാക്രൈ; വൈറസ് മൊബൈല്‍ ഫോണിലേക്കും!

മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറിയ ‘വാണാക്രൈ’
വൈറസ് വറസിന്റെ ആക്രമം ഏറെക്കുറെ നിയന്ത്രണ വിധേയമായങ്കിലും വൈറസ് ആക്രമ രീതി രൂപംമാറ്റി ശക്തിപ്പെടാന്‍ സാധ്യത.

വൈറസ് ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി ഇന്റര്‍നെറ്റ് വിദഗ്തരാണ് രംഗത്തെത്തിയത്. വൈറസ് ആക്രമം കംപ്യൂട്ടര്‍ ഡാറ്റയിലേക്കും മൊബൈല്‍ ഫോണിനെയും ബാധിക്കുമെന്നാണ് വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വാണാക്രൈ വൈറസ് ആക്രമണത്തിലൂടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാകാത്ത വിധം പൂര്‍ണമായി ബ്ലോക്ക് ചെയ്യപ്പെടുകയാണ് സംഭവിക്കുന്നത്.
സിസ്റ്റത്തില്‍ വൈറസ് സാന്നിധ്യമറിയിക്കുന്നതിലൂടെ കമ്പ്യൂട്ടറിനെ ബ്ലോക്ക് ചെയ്ത് അതിലെ ഡാറ്റ ഉപയോക്താവില്‍ നിന്നും തടസപ്പെടുത്തുന്നതാണ് പ്രവര്‍ത്തന രീതി. ഇതോടെ സിസ്റ്റം തുറക്കാനാവാതെ ഉപയോക്താക്കള്‍ ബുദ്ധിമുട്ടുന്നു.
എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇതിലും വലിയ അപകടമുണ്ടാകാനാണ് സാധ്യതയെന്ന മുന്നറിയിപ്പുമായാണ് സൈബര്‍ വിദഗ്തര്‍ എത്തിയിരിക്കുന്നത്.

അതേസമയം, വൈറസ് ഭിഷണിയെ തുടര്‍ന്ന് രാജ്യത്തെ സൈബര്‍ മേഖല അതീവ സുരക്ഷ ഒരുക്കുന്നതായാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും ഡിജിറ്റല്‍ സാധ്യതകളിലേക്ക് നീങ്ങുന്ന ഇന്ത്യക്ക് കടുത്ത ഭീഷണിയാണ് വൈറസ് ഭീതി ഉയര്‍ത്തുന്നത്. ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങളും മറ്റും വൈറസ് ആക്രമത്തിലൂടെ ചോരാന്‍ സാധ്യതയുള്ളതിനാല്‍ ബാങ്കുകളും കടുത്ത സുരക്ഷാ മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണ്. രാജ്യത്തെ സാങ്കേതിക ഗവേഷണവിഭാഗം റാന്‍സംവെയര്‍ ആക്രമണസാധ്യത മുന്‍കൂട്ടിക്കണ്ട് നിരീക്ഷണത്തിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു കഴിഞ്ഞു.

SHARE