വഫ ഫിറോസ് വിവാഹ മോചിതയല്ലെന്ന് ഭര്‍ത്താവിന്റെ പിതാവ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസ് വിവാഹമോചിതയല്ലെന്ന് വഫയുടെ ഭര്‍ത്താവിന്റെ പിതാവ് വ്യക്തമാക്കി. ഫിറോസും വഫയും വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ശ്രീറാമും വഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഫിറോസിന്റെ പിതാവ് കമറൂദ്ദീന്‍ ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി വഫ തങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കമറൂദീന്‍ ആരോപിച്ചു. കെ.എം ബഷീറിനെ ഇടിച്ചു കൊന്ന കാര്‍ വഫയുടേതാണ്. ഈ കാറിന്റെ റജിസ്‌ട്രേഷനും ശ്രീറാമിന്റെ ലൈസന്‍സും പൊലീസ് റദ്ദാക്കിയിരിക്കുകയാണ്. കേസില്‍ അപകടകരമായ ഡ്രൈവിംഗിനെ പ്രൊത്സാഹിപ്പിച്ചു എന്നു കാണിച്ച് വഫയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE