തിരുവനന്തപുരം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിലെ ബിജെപിയെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. മഹാത്മാഗാന്ധിയെ കൊന്നപാര്‍ട്ടി, വര്‍ഗീയ കലാപങ്ങള്‍ നടത്തുന്ന പാര്‍ട്ടി, ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി തുടങ്ങി അഞ്ചു കാര്യങ്ങളാണ് ബല്‍റാം പറയുന്നത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബിജെപിയോടുള്ള വിമര്‍ശനാത്മക നിലപാടിലാണ് ബല്‍റാമിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ പത്താംക്ലാസ് ചോദ്യപേപ്പറിലെ ബിജെപി അനുകൂല ചോദ്യം വിവാദമായത്. ബിജെപിയുടെ അഞ്ചു സവിശേഷതകള്‍ എഴുതാനായിരുന്നു ചോദ്യം.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഭാരതീയ ജനതാ പാര്‍ട്ടിയുടെ അഞ്ച് സവിശേഷതകള്‍ പറയുക (സിബിഎസ്ഇ പത്താം ക്ലാസ് ചോദ്യപേപ്പര്‍. 5 മാര്‍ക്ക്)
എന്റെ ഉത്തരം:
1) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ക്രൂരമായ കൊലപാതക കേസിലെ പ്രതിയായിരുന്ന വിഡി സവര്‍ക്കര്‍ സൃഷ്ടിച്ച ‘ഹിന്ദുത്വം’ എന്ന ഫാഷിസ്റ്റ് ആശയത്തെ സ്വന്തം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച പാര്‍ട്ടി.
2) നേരിട്ടും അനുബന്ധ സംഘടനകള്‍ വഴിയും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത, അതിന്റെ പേരില്‍ നിരവധി തവണ നിരോധിക്കപ്പെട്ട, ആര്‍എസ്എസ് എന്ന സെമി മിലിറ്ററൈസ്ഡ് സംഘടനയുടെ രാഷ്ട്രീയ രൂപം.
3) ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി. വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിക്കുന്ന പാര്‍ട്ടി.
4) ഭീകരവാദ കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അടക്കമുള്ള നിരവധി കൊടും വര്‍ഗീയ വാദികളെ പാര്‍ലമെന്റംഗങ്ങളാക്കുന്ന പാര്‍ട്ടി.
5) ഈ 2020 ലും ചാണകത്തിന്റേയും ഗോമൂത്രത്തിന്റേയും മഹിമ പറഞ്ഞ് ആധുനിക ലോകത്ത് ഇന്ത്യക്കാരെ നാണം കെടുത്തുന്ന പാര്‍ട്ടി.
6)………. (നിങ്ങള്‍ക്ക് പൂരിപ്പിക്കാം. അഡീഷണല്‍ മാര്‍ക്ക് കിട്ടും)
NB: കോപ്പിയടി അനുവദനീയമാണ്.