ആദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെതിരെയുള്ള പരാമര്‍ശത്തില്‍ ‘മാപ്പ്’ പറഞ്ഞ് വി.ടി ബല്‍റാം

പാലക്കാട്: കെ.പി ശശി എം.എല്‍.എക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകയായ സ്ത്രീ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കുന്ന സി.പി.എം നേതൃത്വത്തേയും മൗനം പാലിക്കുന്ന ഇടത് യുവജന, മഹിളാ സംഘടനകളേയും പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇങ്ങോട്ട് പ്രകോപിപ്പിച്ച ഒരാളോട് സാന്ദര്‍ഭികമായി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ തന്നെ സ്ത്രീവിരുദ്ധനെന്ന് മുദ്രകുത്തി ആക്രമിച്ചവരുടെ സ്ത്രീപക്ഷ നിലപാട് ഇപ്പോള്‍ തിരിച്ചറിയുന്നു എന്ന് ബല്‍റാം പോസ്റ്റില്‍ പറയുന്നു. സി.പി.എം, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഇടത് ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ക്കെതിരെ രൂക്ഷമായ പരിഹാസമാണ് പോസ്റ്റില്‍ ഉയര്‍ത്തുന്നത്.

SHARE