‘ഇത് കെ.ടി ജലീല്‍ ഭാരതപ്പുഴയില്‍ നീരാട്ട് നടത്തുന്ന ചിത്രമാണ്, അല്ലാതെ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല’; പരിഹാസവുമായി വി.ടി ബല്‍റാം

കൊല്ലം: കൊല്ലത്തെ മുട്ടറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബാച്ചിലെ 61 കുട്ടികളുടെ കണക്കിന്റെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരിഹാസവുമായി വിടി ബല്‍റാം. പരീക്ഷാ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തരക്കടലാസ് ഇപ്പോള്‍ എവിടെയുണ്ടെന്ന് ആര്‍ക്കും അറിയില്ല. പൊലീസും തപാല്‍ വകുപ്പും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. ഹയര്‍സെക്കണ്ടറി പരീക്ഷാ ബോര്‍ഡിലാണ് ഇനി കുട്ടികളുടെ ഭാവി. ആനുപാതികമായി മാര്‍ക്ക് നല്‍കി പരീക്ഷാഫലം പ്രസിദ്ധീകരിക്കാനാണ് ആലോചന. ഈ സാഹചര്യത്തിലാണ് മന്ത്രി ജലീലിന്റെ ഫോട്ടോ ഉപയോഗിച്ച് ബല്‍റാമിന്റെ ട്രോള്‍.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘കോണ്‍ഗ്രസുകാരെ, 2017 ല്‍ കുറ്റിപ്പുറത്തോ മറ്റോ വെച്ച് കെ ടി ജലീല്‍ ഭാരതപ്പുഴയില്‍ നീരാട്ട് നടത്തുന്ന ചിത്രമാണിത് . അല്ലാതെ വി ടി ബല്‍റാം ഒക്കെ പ്രചരിപ്പിക്കുന്നത് പോലെ കാണാതായ ഉത്തരക്കടലാസ് മുങ്ങിത്തപ്പുന്ന ചിത്രം അല്ല. ഹയര്‍ സെക്കണ്ടറി ജലീലിന്റെ വകുപ്പല്ല, രവീന്ദ്രനാഥിന്റേതാണ്.

SHARE