പോക്‌സോ കേസിലെ നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരിന് ഒന്നിനും മറുപടിയില്ല; തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എം.എല്‍.എ

പോക്‌സോ കേസിലെ നടപടികള്‍ സംബന്ധിച്ച് മറുപടിയില്ലാതെ സര്‍ക്കാര്‍. കെ.സി ജോസഫ് എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാതിരുന്നത്.
1.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്?
2.അതില്‍ എത്ര കേസുകള്‍ ഇതിനകം വിചാരണ ആരംഭിച്ചു
3.എത്ര ശതമാനം പോക്‌സോ കേസുകളിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതെന്ന് അറിയിക്കുമോ

എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി വിവരം ശേഖരിച്ച് വരുന്നു എന്ന് മാത്രമാണ്.മുഖ്യമന്ത്രിയുടെ മറുപടിയുടെ രേഖകള്‍ ഫേസ്ബുക്കിലൂടെയാണ് വി.ടി ബല്‍റാം എം.എല്‍.എ പങ്കുവെച്ചത്‌

SHARE