രാഹുല്‍ ഇംഗ്ലീഷില്‍ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു; മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിക്കുന്നവരാണെ് വി.എസിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബല്‍റാം

കോഴിക്കോട്: വയനാട് എംപി രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി സഫയെ അഭിനന്ദിച്ച് വി.ടി ബല്‍റാം എം.എല്‍.എ. അഭിനന്ദനത്തിന് പുറമെ മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷ വിജയിക്കുന്നതെന്ന വി.എസ് അച്ചുതാനന്ദന്റെ പരാമര്‍ശത്തെയും ബല്‍റാം വിമര്‍ശിക്കുന്നു. ഫേസ്ബുക്കിലാണ് ബല്‍റാം അഭിനന്ദനം അറിയിച്ചത്. കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സഫ. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം സദസ്സിലിരിക്കുകയായിരുന്ന സഫ രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രസംഗം പരിഭാഷപ്പെടുത്തിയത്.

പ്രസംഗം പൂര്‍ണ്ണമായും അതിന്റെ അര്‍ത്ഥവും സൗന്ദര്യവും ചോരാതെ സഫ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു.പ്രസംഗത്തിനു ശേഷം രാഹുല്‍ സഫയെ അനുമോദിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്.