പിണറായി വിജയനോട് വി.ടി ബല്‍റാമിന്റെ അഞ്ച് ചോദ്യങ്ങള്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിയാവുമ്പോള്‍ പിണറായി വിജയന്‍ കേരള ജനതയോട് മറുപടി പറയേണ്ടിവരുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസിനും യു.ഡി.എഫിനും ബദലായി പുതിയ രാഷ്ട്രീയ സംസ്‌കാരം സൃഷ്ടിക്കാന്‍ പോകുന്നു എന്ന് കൊട്ടിഘോഷിച്ചവര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് ബല്‍റാം ചോദിക്കുന്നു. ബന്ധുനിയമന വിവാദത്തില്‍ ജയരാജനെ കുറ്റവിമുക്തനാക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളെ കുറിച്ചും, സി.പി.ഐക്ക് ആറ് കാബിനറ്റ് പദവികള്‍ നല്‍കിയതിനെ കുറിച്ചും, ഭരണപരിഷ്‌കരണ കമ്മീഷന്‍, മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവിയെ കുറിച്ചും സി.പി.എം മറുപടി പറയേണ്ടിവരുമെന്ന് ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

SHARE