കാസര്‍ഗോഡ് ഇരട്ട കൊലപാതകം: ന്യായീകരണ തൊഴിലാളികള്‍ക്ക് വി.ടി ബല്‍റാമിന്റെ മറുപടി

കോഴിക്കോട്: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവരെ ന്യായീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

#ക്രിപിഎം നെ പൗഡറിട്ട് മിനുക്കിയെടുക്കാൻ സാംസ്ക്കാരിക ക്രിമിനലുകൾ പല പുതിയ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട്.

വീടുപണിക്കിടെ ഇഷ്ടിക തലയിൽ വീണല്ല കമ്മ്യൂണിസ്റ്റ് മഹിളേ കൃപേഷ് മരിച്ചത്. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ കൊത്തിയരിഞ്ഞതാണ്. അതുകൊണ്ട് നിങ്ങടെ കോപ്പിലെ ചാരിറ്റിയല്ല ആ ചെറുപ്പക്കാരന് നീതിയായി വേണ്ടത്, ഇഷ്ടമുള്ള രാഷ്ട്രീയം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്, അവന് പിന്നാലെ വരുന്ന ചെറുപ്പക്കാർക്കും. നിങ്ങളുടെയൊക്കെ വിഹാര രംഗമായ കോളേജ് ക്യാമ്പസ്സുകൾ തൊട്ട് അത്തരമൊരു പ്രവർത്തന സ്വാതന്ത്ര്യം നിങ്ങൾ കമ്മ്യൂണിസ്റ്റുകാർ എതിരഭിപ്രായമുള്ളവർക്ക് അനുവദിച്ച് കൊടുക്കുന്നുണ്ടോ എന്ന് ആദ്യം ആത്മപരിശോധന നടത്തൂ.

ബലാത്സംഗം ചെയ്ത വില്ലനേക്കൊണ്ട് ഇരയെ വിവാഹം ചെയ്യിച്ച് എല്ലാം സോൾവ് ആക്കുന്ന യമണ്ടൻ പരിഹാരക്രിയ പണ്ടത്തെ സിനിമയിലൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്, അതിങ്ങോട്ട് എടുക്കണ്ട.

SHARE