കൊക്കോ കോളയൊടൊപ്പം ഈ ബര്‍ഗറായിരുന്നു നല്‍കിയത്; ‘ലെ നാളത്തെ ദേശാഭിമാനി’- പരിഹസിച്ച് വിടി ബല്‍റാം

സർക്കാർ വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയ ലൂയിസ് ബർഗറിനെക്കുറിച്ച് ദേശാഭിമാനി നല്‍കിയേക്കാവുന്ന വാർത്തയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ.

ലൂയിസ് ബർഗർ എന്നത് ചൂടുള്ള പട്ടിയേപ്പോലെ ലോകമെമ്പാടും ഏറ്റവുമധികം സ്വീകാര്യതയുള്ള ഒരു ഭക്ഷണമാണെന്ന് ആർക്കാണറിയാത്തത്? ഇന്ത്യയിലും ഈ ബർഗറിന് യാതൊരു വിലക്കുമില്ല. രാജസ്ഥാൻ ഗവൺമെന്‍റും കഴിഞ്ഞ മാസം ഒരു പരിപാടിക്ക് കൊക്കോകോളയൊടൊപ്പം ഈ ബർഗറായിരുന്നു നൽകിയത്-ലെ നാളത്തെ ദേശാഭിമാനി’-ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമല വിമാനത്താവള നിര്‍മാണത്തിന് അമേരിക്കൻ കമ്പനിയായ ലൂയിസ് ബർഗറിനു സർക്കാർ വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയതിലെ അഴിമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.  ഇതിന് പിന്നാലെയാണ് ന്യായീകരണ തൊഴിലാളികളോടായുള്ള ബല്‍റാമിന്റെ പരിഹസ പോസ്റ്റ് എത്തിയത്.

ലൂയിസ് ബര്‍ഗര്‍ എന്നത് ചൂടുള്ള പട്ടിയേപ്പോലെ ലോകമെമ്പാടും ഏറ്റവുമധികം സ്വീകാര്യതയുള്ള ഒരു ഭക്ഷണമാണെന്ന് ആര്‍ക്കാണറിയാത്തത്? ഇന്ത്യയിലും ഈ ബര്‍ഗറിന് യാതൊരു വിലക്കുമില്ല. രാജസ്ഥാന്‍ ഗവണ്‍മെന്റും കഴിഞ്ഞ മാസം ഒരു പരിപാടിക്ക് കൊക്കോ കോളയൊടൊപ്പം ഈ ബര്‍ഗറായിരുന്നു നല്‍കിയത്. -ലെ നാളത്തെ ദേശാഭിമാനി