അന്‍വറിനും തോമസ് ചാണ്ടിക്കുമെതിരെ അന്വേഷണം വേണമെന്ന് വി.എസ്

മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം എല്‍ എ പി.വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് കത്തു നല്‍കിയിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരായ ആരോപണങ്ങളെ സംബന്ധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട്, ആലപ്പുഴ, ജില്ല കലക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട്,ആലപ്പുഴ ജില്ല കലക്ടര്‍മാരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.

SHARE