സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ്

തിരുവനന്തപുരം: വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവര്‍ത്തനങ്ങളുടെ പിന്നിലെ വന്‍ സാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം ചെന്നെത്തണം. അവിടെ നടക്കുന്നു എന്നു പറയപ്പെടുന്ന മയക്ക് മരുന്ന് വ്യാപാരത്തെക്കുറിച്ചടക്കം സമഗ്രമായ ഒരു അന്വേഷണത്തിനുള്ള അവസരമാണിത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഗൂഢാലോചന നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, അമ്മ എന്ന സംഘടന നടനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഇത്തരം മാഫിയാ സംഘടനകള്‍ ഇനിയും ആ കലാമേഖലയില്‍ ആവശ്യമില്ല. ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണമെന്നും വി.എസ് പറഞ്ഞു.

SHARE