സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഒന്നിനെയും ഭയക്കരുതെന്ന് ശ്രീറാം വെങ്കട്ടരാമനോട് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഒന്നിനെയും ഭയക്കരുതെന്ന് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ശ്രീറാം വെങ്കട്ടരാമനെ മൂന്നാറില്‍ ശ്രീറാം വെങ്കട്ടരാമന്‍ നടത്തിയ പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു വി.എസ്.

മൂന്നാറില്‍ വെങ്കട്ടരാമന്റെ പ്രവര്‍ത്തനം ചെറിയ കാര്യമല്ല. 2006-ല്‍ കൈയേറ്റം തിരിച്ചു പിടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് മുടങ്ങിപ്പോവുകയായിരുന്നെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വി.എസിനെ കാണാനായത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞു. കോളേജ് കാലം മുതലുള്ള ആഗ്രഹമാണ് നിറവേറിയതെന്നും വെങ്കട്ടരാമന്‍ പറഞ്ഞു.