പി.കെ ശശിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വിഎസ്

തിരുവനന്തപുരം: പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാന്ദന്‍. സ്ത്രീകളുടെ വിഷയമായതിനാല്‍ ശക്തമായ നടപടി ഉണ്ടാകും. പരാതി പഠിച്ച ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വി.എസ് അച്യുതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരാതിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാല്‍ അപ്പോള്‍ അഭിപ്രായം പറയാമെന്നും ഷൈലജ വ്യക്തമാക്കി.