സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം: സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ കത്ത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം,കാര്‍ട്ടൂണ്‍ വിവാദം,കുന്നത്തുനാട് നിലം നികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്നും ഈ തീരുമാനങ്ങള്‍ തിരുത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.

പൊലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നതാണെന്ന് വിഎസ് കത്തില്‍ പറയുന്നു.അധികാരം പൊലീസിന് നല്‍കുന്ന മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്. കുന്നത്തുനാട് നിലം നികത്തലില്‍ ജാഗ്രത വേണമെന്നും വി.എസ് പറഞ്ഞു.