ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണന്‍ മാപ്പു പറയണം; വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷണന്റെ നടപടി തെറ്റാണ്. കേസ് ഒതുക്കാന്‍ സിപിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു.

ഇരയുടെ പേര് പരസ്യപ്പെടുത്തരുതെന്നാണ് സിപിഎം നിലപാട്. പേര് വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. പൊലീസ് സ്‌റ്റേഷനില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിച്ചേര്‍ന്ന ബലാല്‍സംഗ ഇരയക്ക് നേരിടേണ്ടി വന്നത് വല്ലാത്ത അവസ്ഥയാണെന്നും പൊലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടായത് ദുരന്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

SHARE