വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ കേന്ദ്ര സേനയ്ക്ക് ; കേരള പൊലീസിന് പ്രവേശനമില്ല

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷ കേന്ദ്ര സേനയ്ക്കായിരിക്കുമെന്നും കേരള പൊലീസിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 140 അഡീഷണല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത് ഫല പ്രഖ്യാപനത്തെ വേഗത്തിലാക്കുമെന്നും വൈകീട്ട് 7 മണിക്കുള്ളില്‍ ഫല പ്രഖ്യാപനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മീണ പറഞ്ഞു. തര്‍ക്കം വന്നാല്‍ വി വി പാറ്റിലെ എണ്ണമായിരിക്കും കണക്കിലെടുക്കുക അത് സ്ഥാനാര്‍ത്ഥികള്‍ അംഗീകരിക്കേണ്ടി വരുമെന്നും മീണ കൂട്ടിച്ചേര്‍ത്തു.