വാഹനാപകടത്തില്‍ സംസ്ഥാന വോളിബോള്‍ താരം ശ്രീറാം മരിച്ചു

കൊല്ലം: സംസ്ഥാന വോളിബോള്‍ താരം ജെ എസ് ശ്രീറാം(23) ബൈക്കപകടത്തില്‍ മരിച്ചു. വെഞ്ഞാറമ്മൂട്ടില്‍ നടന്ന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. മത്സരത്തില്‍ മികച്ച കളിക്കാരാനായി തെരഞ്ഞടുത്തത് ശ്രീറാമിനെയായിരുന്നു.

എംസി റോഡില്‍ ചടയമംഗലം ജടായു ജങ്ഷനില്‍ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം. എതിരെവന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീറാം തത്ക്ഷണം മരിച്ചു. കൊട്ടാരക്കര വെട്ടിക്കവല ചിരട്ടക്കോണം ഗുരുപുഷ്പരത്തില്‍ വൈദ്യുതി ബോര്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എസ് ജയറാമിന്റെയും ശ്രീലേഖയുടെയും മകനാണ്.

നിലമേല്‍ എന്‍എസ്എസ് കോളജിലെ മുന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ ശ്രീറാം അഞ്ച് വര്‍ഷമായി കേരള സര്‍വകലാശാല വോളിവോള്‍ ടീമില്‍ അംഗമാണ്. ഒട്ടേറെ സംസ്ഥാന, നാഷണല്‍ , യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്.

SHARE