മുന്‍ സൈനിക തലവന്‍ വി.കെ സിംഗ് ആര്‍.എസ്.എസ് യൂണിഫോമില്‍

 

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ സൈനിക തലവനുമായ വി.കെ സിംഗ് ആര്‍.എസ്.എസ് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നേരത്തെ വിരമിക്കല്‍ പ്രായത്തില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരിലും വി.കെ.സിംഗ് വിവാദത്തില്‍ പെട്ടിരുന്നു.

നേരത്തെ രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍.എസ്.എസിനു സാധിക്കുമെന്ന മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വിവാദമായിരുന്നു.

‘ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍.എസ്.എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവയെ നേരിടുന്നതിന് ഞങ്ങള്‍ മുന്നിട്ടിറങ്ങും. പട്‌നയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു മോഹന്‍ ഭഗവതിന്റെ വിവാദ പരാമര്‍ശം.

SHARE