തൃശൂര്‍: കഴിഞ്ഞ നാല് ദിവസമായി കാണാതായ താന്റെ ജീവിതമായ ബാഗിന് വേണ്ടി വിഷ്ണുപ്രസാദ് എന്ന യുവാവ് ഒഴുക്കിയ കണ്ണീരിനു ഒടുവില്‍ ഫലമുണ്ടായി. തൃശൂര്‍ റെയില്‍വെസ്‌റ്റേഷനില്‍ വെച്ച് ഇക്കഴിഞ്ഞ പത്തിന് നഷ്‌പെട്ട വിലപ്പെട്ട രേഖകളും സര്‍ട്ടിഫിക്കറ്റുമടക്കമുള്ള ബാഗ് തിരച്ചു കിട്ടിയതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ആണ് വിഷ്ണു പ്രസാദിന്റെ മോഷണം പോയ ബാഗ് തിരിച്ചു കിട്ടിയതായി പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും നെഞ്ചിലേറ്റിയാണ് ഗൂഡല്ലൂര്‍ സ്വദേശിയ വിഷ്ണു പ്രസാദ് തൃശൂരിലേക്കുള്ള ട്രെയിന്‍ കയറിയത്. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളായി തൃശൂര്‍ നഗരത്തിലെ മാലിന്യ വീപ്പകളില്‍ നഷ്ടപ്പെട്ട തന്റെ ജീവിതത്തിന്റെ പ്രതീക്ഷ തിരയുകയായിരുന്നു വിഷ്ണു. കള്ളന്‍ കൊണ്ട് പോയ ബാഗ് ഒടുവില്‍ തൃശൂര്‍ നിന്നും തന്നെ തിരികെ ലഭിച്ചതായാണ് വിവരം.

വിഷ്ണുവിന്റെ ബാഗ് ഈ മാസം 10ന് ആണ് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ നാല് ദിവസമായി വിഷ്ണുപ്രസാദ് എന്ന ചെറുപ്പക്കാരന്‍ തൃശൂര്‍ നഗരത്തില്‍ തന്റെ ബാഗ് തെരഞ്ഞുനോക്കാത്ത ഇടങ്ങളില്ല. ജര്‍മനിയില്‍ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ ബാഗിലുണ്ടായിരുന്നത് ജോലിക്ക് കയറണമെങ്കില്‍ സമര്‍പ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമായിരുന്നു.

ജര്‍മനിയില്‍ നിയമനം നേടുന്നത് വരെ ചെലവിനുള്ള പണം കണ്ടെത്താന്‍ തൃശൂരില്‍ സ്വകാര്യ ഹോട്ടലില്‍ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരില്‍ നിന്ന് തൃശൂരില്‍ എത്തിയതായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആറ് വര്‍ഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണ് വിദേശത്ത് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
10ന് രാവിലെ 10.15ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വിഷ്ണുപ്രസാദ് വിശ്രമ മുറിയില്‍ കയറി. അവിടെ കയറി മിനിറ്റുകള്‍ക്കകമാണ് ബാഗ് പോയത്. സ്‌റ്റേഷന്‍ മുഴുവന്‍ തെരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റേഷനിലെ പല ക്യാമറകളും പ്രവര്‍ത്തനക്ഷമമല്ലായിരുന്നു.
വിഷ്ണുപ്രസാദിന്‍രെ ബേഗ് തിരികെ ലഭിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തെത്തിയരികുന്നു