ആര്‍.എസ്.എസുകാര്‍ തട്ടിക്കൊട്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ യുവാവിന്റെ പരാതി

തിരുവനന്തപുരം: ആര്‍.എസ്.എസുകാര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ആര്‍.എസ്.എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷ്ണുവിന്റെ പരാതിയില്‍ 45പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് തന്നെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 38ദിവസം തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. നാട്ടില്‍ കലാപമുണ്ടാക്കാന്‍ തന്നെ ഉപയോഗിക്കാനായിരുന്നു
അവരുടെ പദ്ധതി. എന്നാല്‍ ഇതിനെ താന്‍ എതിര്‍ത്തു. വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കുന്നത് കൊണ്ടെന്താണ് ഗുണം എന്ന് ചോദിച്ചതിനാലാണ് തന്റെ നേരെ നേതാക്കള്‍ തിരിഞ്ഞതെന്നും വിഷ്ണു പറഞ്ഞു.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നുവെന്ന് തന്നെക്കൊണ്ട് എന്നെഴുതിച്ചെന്നും വിഷ്ണു പറയുന്നു. വിഷ്ണു ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

SHARE