വൈറസ് ബാധയും ഗര്‍ഭാശയ കാന്‍സറും; സ്ത്രീകളില്‍ കൂടുതലായി കാണുന്ന കാന്‍സറുകള്‍ക്ക് പ്രത്യേക കാരണങ്ങളുണ്ട്

ലോകത്തെ 12 കാന്‍സര്‍ വിദഗ്ദ്ധന്മാരില്‍ ഒരാളും എം.വി.ആര്‍ ക്യാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍ ‘ചന്ദ്രിക ഓണ്‍ലൈന്‍’ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സ്ത്രീകളിലെ കാന്‍സറുകളുടെ കുറിച്ച് സംസാരിക്കുന്നു.

പുരുഷന്മാരില്‍ ശ്വാസകോശ കാന്‍സര്‍ പോലെ സ്ത്രീകളില്‍ കൂടുതലായ കാണുന്ന സ്തന കാന്‍സര്‍ സംബന്ധിച്ച് അഭിമുഖത്തിന്റെ 7-ാം മിനുറ്റില്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡോക്ടര്‍.

വീഡിയോ കാണാം

സ്ത്രീകളില്‍ മൂന്നിലൊന്നു പേരും ചികിത്സ തേടി വരുന്നത് സ്തനാര്‍ബുദത്തിനാണ് (34 ശതമാനം). കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാല്‍പ്പത്തഞ്ചു വയസ്സിനു മുകളിലുള്ളവരില്‍ മാത്രം കണ്ടുകൊണ്ടിരുന്ന ഈ അര്‍ബുദം ഇപ്പോള്‍ ഇരുപതു വയസ്സുകാരികളിലും കാണാം. ഇരുപതിനും മുപ്പത്തിയൊമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം. സ്തനാര്‍ബുദം വരാനുള്ള സാഹചര്യമുള്ളവര്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഡോക്ടറുടെ പരിശോധന നടത്തിയേ പറ്റൂ. ഹോര്‍മോണ്‍ വ്യത്യാസവും മാനസിക സംഘര്‍ഷവും സ്തനാര്‍ബുദത്തിന് കാരണമാവുന്നുണ്ട്. പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ജീവിത ശൈലികളും കൈവെടിഞ്ഞ നാടന്‍ ആഹാരരീതികളും കാരണം ജീവിതിശൈലി രോഗം കൂടിയാണ് ഈ കാന്‍സര്‍.

സ്ത്രീകളില്‍ രണ്ടാമതായി കാണുന്നത് ഗര്‍ഭാശയ കാന്‍സര്‍ആണ്. ഇതിന് വൈറസ് ബാധ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.