കറാച്ചിയില്‍ പാത്രം കഴുകുന്നത് വിരാട് കോഹ്‌ലിയോ?

പാക്കിസ്താനില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ അപരന്‍. കോഹ്‌ലിയുടെ അപരന്‍ പാത്രം കഴുകുന്ന വീഡിയോ ആണ് ഇതിനോടകം ഹിറ്റായിക്കഴിഞ്ഞിരിക്കുന്നത്. ‘ജസ്റ്റ് പാക്കിസ്താനി തിങ്‌സ്’ എന്ന ഫേസ്ബുക്ക് പേജാണ് ഒരു പിസ ഔട്ട്‌ലെറ്റില്‍ വിരാടിന്റെ അപരന്‍ പാത്രം കഴുകുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

അര്‍ഷദ്ഖാന്‍ എന്ന യുവാവാണ് കറാച്ചിയിലെ ഷഹീദ്-ഇ-മിലാത് എന്ന പിസ ഔട്ട്‌ലെറ്റില്‍ വിരാടിന്റെ ഡ്യൂപ്പായിട്ടുള്ളത്. വിരാടുമായി ഇയാള്‍ക്ക് നല്ല മുഖസാദൃശ്യമുണ്ട്. ഷോപ്പിലെത്തിയ ഒരാളാണ് അര്‍ഷദിന്റെ വീഡിയോ എടുത്തത്. ഇത് സോഷ്യല്‍മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.

SHARE