വിരാട് കോഹ്‌ലിക്ക് നട്ടെല്ലിന് പരിക്ക്; കൗണ്ടിയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് നട്ടെല്ലിന് പരിക്ക്. കോഹ്‌ലിയുടെ നില ഗുരുതരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലിലെ കശേരുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് കോഹ്‌ലിയോടടുത്ത വൃത്തങ്ങള്‍ പറയന്നത്. വിശ്രമമില്ലാതെ കളിച്ചതാണ് വിരാടിന് തിരിച്ചടിയായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പരിക്ക് ഗുരുതരമാണെമന്നും ഏറെ കാലം വിശ്രമം വേണ്ടിവേരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൗണ്ടി മത്സരത്തില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലാണ് താരമിപ്പോള്‍. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കോഹ്‌ലി കൗണ്ടിയില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ട് പര്യടനവും കോഹ്‌ലിക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പരിക്ക് മാറിയില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ കോഹ്‌ലിക്ക് കളിക്കാനാകുമോയെന്ന കാര്യവും സംശയത്തിലാണ്.

SHARE