ആ റെക്കോര്‍ഡും വിരാട് കോഹ്‌ലിക്ക്

ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചതോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോഹ് ലി സ്വന്തം പേരിലെഴുതിയത്. നേരത്തെ വിദേശത്ത് ഡബിള്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും വിരാട് കോഹ്ലിക്കായിരുന്നു. വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു വിരാടിന്റെ ഈ നേട്ടം. കോഹ്ലിയുടെ ആദ്യ ഡബ്ള്‍ സെഞ്ച്വറി കൂടിയായിരുന്നു ഇത്. എം.എ.ക പട്ടൗഡി, സുനില്‍ ഗവാസ്‌കര്‍, സൗരവ് ഗാംഗുലി, എം.എസ് ധോണി എന്നിവരാണ് ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍. ന്യൂസിലാന്‍ഡിനെതിരെ 211 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്. ക്യാപ്റ്റന്മാരില്‍ ടോപ് സ്‌കോറര്‍ എന്ന റെക്കോര്‍ഡ് എം.എസ് ധോണിയുടെ പേരിലാണ്. ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെ 224 റണ്‍സാണ് ധോണി നേടിയത്.

SHARE