വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി20ക്കിടെ ക്യാച്ച് കൈവിട്ട ഋഷഭ് പന്തിനെതിരെ കാണികള്‍ ബഹളമുണ്ടാക്കിയതിന് പ്രകോപിതനായി കോഹ്ലി. പന്ത് ക്യാച്ച് കൈവിട്ടപ്പോള്‍ ‘സഞ്ജു, സഞ്ജു’ എന്ന് ആരാധകര്‍ ആര്‍ത്തുവിളിച്ചതാണ് കോലിയെ പ്രകോപിപ്പിച്ചത്. ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി കാണികളോട് മിണ്ടാതിരിക്കാനും ഇതെന്താണ എന്ന രീതിയിലും ആംഗ്യം കാണിക്കുകയായിരുന്നു. പന്ത് കളത്തില്‍ പിഴവുകള്‍ വരുത്തുമ്പോള്‍ പരിഹസിക്കരുതെന്ന് കഴിഞ്ഞ ദിവസം കോലി ആവശ്യപ്പെട്ടിരുന്നു.
— Utkarsh Bhatla (@UtkarshBhatla) December 9, 2019
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ നാലാം ഓവറിലാണ് എവിന്‍ ലൂയിസ് നല്കിയ അവസരം ഋഷഭ് പന്ത് കൈവിട്ടത്. ഇതോടെ രോഷാകുലരായ ആരാധകര്‍ ഒന്നടങ്കം ‘സഞ്ജു, സഞ്ജു’ എന്നാര്‍ത്തുവിളിച്ചു. മൈതാനത്തിന്റെ ചില ഭാഗങ്ങളില്‍നിന്ന് പതിവുള്ള ‘ധോണി, ധോണി’ വിളികളും മുഴങ്ങി. കളത്തില്‍ ഋഷഭ് പന്തിനു പിഴവു പറ്റുമ്പോള്‍ ഇന്ത്യയിലെ മൈതാനങ്ങളില്‍ ആരാധകര്‍ ‘ധോണി, ധോണി’ എന്ന് ബഹളം വയ്ക്കുന്നത് പതിവാണ്. കാര്യവട്ടത്ത് പ്രിയതാരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിന്റെ കലിയും ‘സഞ്ജു, സഞ്ജു’ വിളിയിലൂടെ ആരാധകര്‍ തീര്‍ത്തു.മോശം ഫോമില്‍ തുടര്‍ന്നിട്ടും പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കുറച്ച് കാലമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.