സൂപ്പര്‍ ഓവറില്‍ കെ.എല്‍ രാഹുലിനേയും സഞ്ജു വി സാംസണേയുമാണ് ആദ്യം ബാറ്റിങ്ങിന് അയക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പരിചയസമ്പന്നായ താന്‍ ഇറങ്ങിയാല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂസീലന്‍ഡിനെതിരായ നാലാം ട്വന്റി20യിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി.
സൂപ്പര്‍ ഓവറില്‍ വിജയിച്ച രണ്ടു മത്സരങ്ങളിലും ഇതിലും മികച്ചൊരു ഫിനിഷിങ്ങ് ആരാധകര്‍ പ്രതീക്ഷിച്ചിട്ടില്ലെന്നും കോലി പറഞ്ഞു. ഇതിന് മുമ്പ് നമ്മള് സൂപ്പര്‍ ഓവര്‍ കളിച്ചിട്ടില്ല. എന്നിട്ടും തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ ഓവറിലും, അതും മൂന്നു ദിവസത്തിനിടയില്‍ നമ്മള് വിജയിച്ചു. കോലി കൂട്ടിച്ചേര്‍ത്തു. നാലാം ട്വന്റി20യില്‍ 14 റണ്‍സ് വിജയലക്ഷ്യവുമായി സൂപ്പര്‍ ഓവര്‍ കളിക്കാനിറങ്ങിയ ഇന്ത്യക്കായി കെ.എല്‍ രാഹുല്‍ ആദ്യ രണ്ടു പന്തില്‍ പത്ത് റണ്‍സ് നേടി. മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായപ്പോള്‍ സഞ്ജു ക്രീസിലെത്തി. നാലാം പന്തില്‍ ഡബിളെടുത്ത വിരാട് കോലി അഞ്ചാം പന്ത് ബൗണ്ടറിയിലെത്തിച്ച് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.